Showing posts with label Functions. Show all posts
Showing posts with label Functions. Show all posts

Monday, 1 February 2016

ഭൂമിത്രസേനയുടെ നേതൃത്വത്തിൽ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്


പുല്ലുപോലും മുളക്കാതിരുന്ന പരന്നപറമ്പെന്ന മൊട്ടക്കുന്നിനെ ഹരിതാഭമാക്കുകയാണ് രാമചന്ദ്രൻ സാറും, അദ്ദേഹം നേതൃത്വം കൊടുക്കുന്ന ഭൂമിത്രസേനയിലെ കുട്ടികളും. കേരള പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പാണ് ഭൂമിത്രസേനക്ക് വഴികാട്ടിയായി പ്രവർത്തിക്കുന്നത്.

മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുകയും, വെള്ളവും, വളവും നൽകി അവയെ സംരക്ഷിക്കുകയും  മാത്രമല്ല രാമചന്ദ്രൻ സാറും അദ്ദേഹത്തിന്റെ കുട്ടികളും ചെയ്യുന്നത്. ഗതകാല തലമുറയിൽ നിന്നും നാം കടം വാങ്ങിയ ഈ ഭൂമിയെ ആഘാതമേൽപ്പിക്കാതെ അടുത്ത തലമുറക്ക് തിരിച്ചു നൽകേണ്ടത് നമ്മുടെ വലിയ ഉത്തരവാദിത്വമാണെന്ന സന്ദേശം ഈ പ്രവർത്തനങ്ങളിലൂടെ  ഭൂമിയുടെ ഈ കൂട്ടുകാർ സമൂഹത്തോട് പറയാതെ പറയുന്നുണ്ട്.



2015 ലെ ആഗസ്ത് 17 തിങ്കളാഴ്ച  ഭൂമിത്ര സേനാംഗങ്ങൾക്ക് പ്രചോദനമേകിക്കൊണ്ട് പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ പ്രൊഫ.ശോഭീന്ദ്രൻ ക്യാമ്പസിലെത്തി. അദ്ദേഹം നടത്തിയ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് നിരവധി പുതിയ ഉൾക്കാഴ്ചകളും, ഊർജവുമാണ് ഭൂമിത്രസേനാംഗങ്ങൾക്ക് നൽകിയത്.  പരിസ്ഥിതി പ്രവർത്തന മേഖലയിലെ തന്റെ അനുഭവ മണ്ഡലത്തിൽ നിന്നും നിരവധി കാര്യങ്ങൾ അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. അവരുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് പ്രോത്സാഹിപ്പിച്ചു.....

ഭൂമിയുടെ കൂട്ടുകാരുടെ സേനക്ക് സാർത്ഥകമായ ഒരു ദിനമാണ് പ്രൊഫ.ശോഭീന്ദ്രൻ സമ്മാനിച്ചത്....

Wednesday, 27 January 2016

District Panchayath's support to students from weaker sections






                                                                                                                             

സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാനും, മുന്നേറാനുമുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പാവപ്പെട്ട ഷെഡ്യൂൾഡ് കാസ്റ്റ്/ട്രൈബ് വിഭാഗത്തിലെ കുട്ടികൾക്ക് പഠനമേശയും, കസേരയും വിതരണം ചെയ്യുന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.















പദ്ധതിയുടെ ഭാഗമായി  27.01.2016 ബുധനാഴ്ച ഹയർസെക്കണ്ടറി വിഭാഗത്തിലെ SC/ST വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മേശയും, കസേരയും വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ബാബു പറശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷക്കീല ടീച്ചർ, പി.ടി.എ പ്രസിഡണ്ട്  നാസർ എസ്റ്റേറ്റ് മുക്ക്  എന്നിവർക്ക് പുറമെ പി.ടി.എ നിർവ്വാഹകസമിതി അംഗങ്ങളും, പ്രദേശത്തെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികളും, രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.


ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.ഷക്കീല ടീച്ചർ സദസ്സിനെ അഭിസംബോധന ചെയ്യുന്നു.

തുടർന്ന് സംസ്ഥനതല പ്രവർത്തി പരിചയമേളയിൽ എ ഗ്രേഡ് നേടിയ രണ്ടാം വർഷം കൊമേഴ്സ് ക്ലാസിലെ ആയിഷ ഹിബ എന്ന വിദ്യാർത്ഥിനിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രത്യേക ഉപഹാരം സമർപ്പിച്ചു.


പഠനമേശയുടേയും,
കസേരയുടേയും വിതരണം രണ്ടാം വർഷ സയൻസ് ക്ലാസിലെ ഹർഷദാസ് എന്ന വിദ്യാർത്ഥിനിക്ക് നൽകിക്കൊണ്ട് അദ്ദേഹം ഉൽഘാടനം ചെയ്തു.
                                 





















തുടന്ന് ശ്രീ.ബാബു പറശ്ശേരി അടക്കമുള്ള പ്രമുഖ വ്യക്തികൾ സദസ്സിനെ അഭിസംബോധന ചെയ്തു.





Tuesday, 26 January 2016

Republic day Celebrations


Republic day celebration is a huge national event in India especially for students in the schools, colleges and other educational institutions. Nation's 67 th Republic day  was celebrated in our School with all its solemnity and grandeur  on Tuesday, 26th January 2016.  The students saluted the National Flag  and pledged themselves to upholding the honor and integrity, diversity and uniqueness of the Mother land. 



Higer Secondary School Principal Mr.Renny George hoisted the National flag and the gathering Saluted the flag with due respect.


A Student representative from High School section  administered national pledge .

 








Headmistress and Mr.Ashraf talked in the occasion.They exhorted the students to be patriotic and stand for unity and integrity of the country. 






Kerala Police Department conducted a Legal awareness test for Higher Secondary students as part of their mission to build up legal awareness in the society especially among student community.






End of the Republic day Celebration was marked by sweet distribution. 

Monday, 25 January 2016

സൗഹൃദദിനം


                                സംഘർഷഭരിതമായ കൗമാര മനസ്സുകൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന 'സൗഹൃദ ക്ലബ്ബിന്റെ' ആഭിമുഖ്യത്തിൽ '2015 നവമ്പർ 20 വെള്ളിയാഴ്ച' സൗഹൃദദിനമായി ആചരിച്ചു . ഇതിനു പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരുടെ നേതൃത്വ പാടവവും, സംഘാടന മികവും ഈ പരിപാടിയെ വിജയിപ്പിച്ച പ്രധാന ഘടകമാണ്.  വിദ്യാർത്ഥികളുടെ മികച്ച സഹകരണവും, അർപ്പണബോധവും  എടുത്തു പറയേണ്ടിയിരിക്കുന്നു.  സർവ്വോപരി  ജനപ്രതിനിധികളുടേയും, പിടിഎ യുടേയും പരിപൂർണ പിന്തുണ കൂടി  ലഭിച്ചപ്പോൾ സൗഹൃദ ദിനാഘോഷം  ഈ വർഷം സ്കൂളിൽ സംഘടിപ്പിച്ച മികച്ച പരിപാടികളിൽ ഒന്നായി മാറി.

ആദരണീയയായ ജില്ലാ പഞ്ചായത്ത് അംഗം ഷക്കീല ടീച്ചറാണ് പരിപാടികൾ ഉൽഘാടനം ചെയ്തത്. ചടങ്ങിൽ  പിടിഎ പ്രസിഡണ്ട് നാസർ എസ്റ്റേറ്റ് മുക്ക് അദ്ധ്യക്ഷനായിരുന്നു.

'ഉൽഘാടന വേദിയിൽ നിന്ന് ചില ദൃശ്യങ്ങൾ'


തുടർന്ന് 'ആധുനിക സാങ്കേതിക വിദ്യയും, വിദ്യാർത്ഥികളിലെ മൂല്യബോധവും' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി നടന്ന സംവാദത്തിൽ ചരിത്ര വിഭാഗം സീനിയർ അദ്ധ്യാപകൻ ശ്രീ.റിജുകുമാർ മോഡറേറ്ററായിരുന്നു.

'സംവാദത്തിലെ ചില നിമിഷങ്ങൾ'


'ജീവിത നിപുണതകൾ (Life Skills )' എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഘുനാടകങ്ങൾ (Skits)  അവതരണ മികവുകൊണ്ട് ശ്രദ്ധേയമായി. 'കൗമാരക്കാരുടെ പ്രശ്നങ്ങൾ', 'മദ്യപാനം', 'മയക്കു മരുന്ന്' ഇവ സമൂഹത്തെ രോഗഗ്രസ്ഥമാക്കുന്നത്, 'വാർദ്ധക്യത്തിന്റെ ആകുലതകൾ', ഇവക്കിടയിൽ 'നാം കണ്ടെടുക്കുന്ന നന്മയുടെ തിരിനാളങ്ങൾ' ..... ഇങ്ങിനെ വിഷയവൈവിധ്യം കൊണ്ട് സമ്പന്നമായിരുന്നു ലഘുനാടകങ്ങൾ 

'ചില നാടകീയ നിമിഷങ്ങളിലേക്ക്'


പരിപാടിയിലെ ഏറ്റവും ശ്രദ്ധേയമായ മറ്റ് രണ്ട് ഇനങ്ങളായിരുന്നു 'ബാലവേല' എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകളും, 'സ്ത്രീ ശാക്തീകരണം' സംബന്ധിച്ചുള്ള കൊളാഷ് നിർമ്മാണവും.

'ബാലവേല - ചില പോസ്റ്ററുകൾ'


പുതുതലമുറയുടെ കലാബോധവും, സാമൂഹ്യമനോഭാവവും പ്രതിഫലിപ്പിക്കുന്നതായിരുന്നു പോസ്റ്ററുകളും, കൊളാഷുകളും. തങ്ങൾ ജീവിക്കുന്ന സമൂഹികാവസ്ഥ ഓരോ വിദ്യാർത്ഥിയുടേയും  വ്യക്തിബോധത്തിൽ സൃഷ്ടിക്കുന്ന അനുരണനങ്ങളെ ഈ കലാസൃഷ്ടികളിൽ  വായിച്ചെടുക്കാം.

'സ്ത്രീ ശാക്തീകരണം - കൊളാഷ് നിർമ്മാണം'


സൗഹൃദദിനത്തെ വലിയൊരു കാൽവെപ്പിന്റെ ആഘോഷമാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ