Monday 25 January 2016

സൗഹൃദദിനം


                                സംഘർഷഭരിതമായ കൗമാര മനസ്സുകൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന 'സൗഹൃദ ക്ലബ്ബിന്റെ' ആഭിമുഖ്യത്തിൽ '2015 നവമ്പർ 20 വെള്ളിയാഴ്ച' സൗഹൃദദിനമായി ആചരിച്ചു . ഇതിനു പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരുടെ നേതൃത്വ പാടവവും, സംഘാടന മികവും ഈ പരിപാടിയെ വിജയിപ്പിച്ച പ്രധാന ഘടകമാണ്.  വിദ്യാർത്ഥികളുടെ മികച്ച സഹകരണവും, അർപ്പണബോധവും  എടുത്തു പറയേണ്ടിയിരിക്കുന്നു.  സർവ്വോപരി  ജനപ്രതിനിധികളുടേയും, പിടിഎ യുടേയും പരിപൂർണ പിന്തുണ കൂടി  ലഭിച്ചപ്പോൾ സൗഹൃദ ദിനാഘോഷം  ഈ വർഷം സ്കൂളിൽ സംഘടിപ്പിച്ച മികച്ച പരിപാടികളിൽ ഒന്നായി മാറി.

ആദരണീയയായ ജില്ലാ പഞ്ചായത്ത് അംഗം ഷക്കീല ടീച്ചറാണ് പരിപാടികൾ ഉൽഘാടനം ചെയ്തത്. ചടങ്ങിൽ  പിടിഎ പ്രസിഡണ്ട് നാസർ എസ്റ്റേറ്റ് മുക്ക് അദ്ധ്യക്ഷനായിരുന്നു.

'ഉൽഘാടന വേദിയിൽ നിന്ന് ചില ദൃശ്യങ്ങൾ'


തുടർന്ന് 'ആധുനിക സാങ്കേതിക വിദ്യയും, വിദ്യാർത്ഥികളിലെ മൂല്യബോധവും' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി നടന്ന സംവാദത്തിൽ ചരിത്ര വിഭാഗം സീനിയർ അദ്ധ്യാപകൻ ശ്രീ.റിജുകുമാർ മോഡറേറ്ററായിരുന്നു.

'സംവാദത്തിലെ ചില നിമിഷങ്ങൾ'


'ജീവിത നിപുണതകൾ (Life Skills )' എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഘുനാടകങ്ങൾ (Skits)  അവതരണ മികവുകൊണ്ട് ശ്രദ്ധേയമായി. 'കൗമാരക്കാരുടെ പ്രശ്നങ്ങൾ', 'മദ്യപാനം', 'മയക്കു മരുന്ന്' ഇവ സമൂഹത്തെ രോഗഗ്രസ്ഥമാക്കുന്നത്, 'വാർദ്ധക്യത്തിന്റെ ആകുലതകൾ', ഇവക്കിടയിൽ 'നാം കണ്ടെടുക്കുന്ന നന്മയുടെ തിരിനാളങ്ങൾ' ..... ഇങ്ങിനെ വിഷയവൈവിധ്യം കൊണ്ട് സമ്പന്നമായിരുന്നു ലഘുനാടകങ്ങൾ 

'ചില നാടകീയ നിമിഷങ്ങളിലേക്ക്'


പരിപാടിയിലെ ഏറ്റവും ശ്രദ്ധേയമായ മറ്റ് രണ്ട് ഇനങ്ങളായിരുന്നു 'ബാലവേല' എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകളും, 'സ്ത്രീ ശാക്തീകരണം' സംബന്ധിച്ചുള്ള കൊളാഷ് നിർമ്മാണവും.

'ബാലവേല - ചില പോസ്റ്ററുകൾ'


പുതുതലമുറയുടെ കലാബോധവും, സാമൂഹ്യമനോഭാവവും പ്രതിഫലിപ്പിക്കുന്നതായിരുന്നു പോസ്റ്ററുകളും, കൊളാഷുകളും. തങ്ങൾ ജീവിക്കുന്ന സമൂഹികാവസ്ഥ ഓരോ വിദ്യാർത്ഥിയുടേയും  വ്യക്തിബോധത്തിൽ സൃഷ്ടിക്കുന്ന അനുരണനങ്ങളെ ഈ കലാസൃഷ്ടികളിൽ  വായിച്ചെടുക്കാം.

'സ്ത്രീ ശാക്തീകരണം - കൊളാഷ് നിർമ്മാണം'


സൗഹൃദദിനത്തെ വലിയൊരു കാൽവെപ്പിന്റെ ആഘോഷമാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ

No comments:

Post a Comment